മുംബൈ: മഹാരാഷ്ട്രയില്‍ വൃദ്ധയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ജനലിലൂടെ എറിഞ്ഞു. സംഭവത്തില്‍ വഡാല ഈസ്റ്റ് സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യദ് എന്ന 27 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 75കാരിയായ സുഗ്രാബി ഹുസൈന് മുല്ലയാണ് കൊല്ലപ്പെട്ടത്.
സുഗ്രാബിയെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി വീടിന്റെ ജനാലയില്‍ നിന്ന് എറിയുകയായിരുന്നു. മൃതദേഹം കത്തിച്ച് തെളിവുകള്‍ നശിപ്പിക്കാനും ഇയാള്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. അതേസമയം, കൊലപാതകത്തി ന്റെ ഉദ്ദേശ്യം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക