തൊടുപുഴ: ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കാല്‍വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളില്‍ അവശനിലയില്‍ ആദിവാസികള്‍ കണ്ടെത്തിയത്.
യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ബോട്ട് മാര്‍ഗം അഞ്ചുരളിയില്‍ എത്തിച്ചു. ഇയാള്‍ എന്തിനാണ് വനമേഖലയില്‍ വന്നതെന്ന് വ്യക്തമല്ല. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക