ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് അത്തിപ്പഴം. എന്നാല്‍ അത്തിപ്പഴത്തിന്റെ ഗുണങ്ങള്‍ മിക്കവര്‍ക്കും അറിയില്ല. ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ അത്തിപ്പഴം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ അത്തിപ്പഴം ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രമേഹം അകറ്റാനും അത്തിപ്പഴം വളരെ നല്ലതാണ്. ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ് അത്തിപ്പഴം. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ അത്തിപ്പഴം രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അത്തിപ്പഴം മികച്ചതാണ്. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ അത്തിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക