മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ബറോസ്’ പുതിയ അപ്ഡേറ്റ് നാളെ എത്തും. മോഹൻലാൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ‘ബറോസുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് നാളെ വൈകുന്നേരം അഞ്ചുമണിക്ക് എത്തും’ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ത്രീഡിയിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമായ ബറോസ് ആയി മോഹൻലാൽ എത്തുന്നു. 170 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബറോസ് ആശിർവാദ് സിനിമാസ് ആണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടേതാണ് ബറോസിന്റെ കഥ. മൈ ഡിയർ കുട്ടിച്ചാത്തനിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക്ക് ബറോസിലും ഉപയോഗിക്കുന്നുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റർ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക