നമ്മൾ വീട്ടിൽ പല വിഭവങ്ങളിലും ഉലുവ ചേർക്കാറുണ്ട്. ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞ ഒന്നാണ് ഉലുവ. എന്നാൽ ഉലുവയിൽ മാത്രമല്ല ഉലുവയിലയിലും നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. മുടിക്കും ചർമ്മത്തിനും ഒക്കെ ധാരാളം ഗുണങ്ങൾ നൽകാൻ ഉലുവ ഇല സഹായിക്കുന്നു. അറിയാം ഉലുവയിലയുടെ ആരോഗ്യഗുണങ്ങൾ
ഉലുവ ഇലകളിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവയടങ്ങുന്ന പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.
ഉലുവയില പ്രമേഹം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്കുള്ള മികച്ചൊരു പരിഹാരമാണ്. ഉലുവ ഇലകൾ ശരീരത്തിലെ ഷുഗർ ലെവൽ ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കും.
ഉലുവയിലകൾ ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ഇത് മുടി കഴുകൻ ഉപയോഗിക്കാം. ഇത് മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് സഹായകമാണ്.
ഉലുവ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ്. ഉലുവ ഇലകളിലും ആന്റിഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക