മസ്കറ്റ്: രാജ്യത്തിന്റെ 53-ാം ദേശീയദിനാഘോഷത്തിൻറെ ഭാഗമായി പുതിയ ലോഗോ പുറത്തിറക്കി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് പുതിയ ലോഗോയിലുള്ളത്. നവംബർ 18നാണ് ഒമാൻ ദേശീയ ദിനാഘോഷം നടക്കുക.
വികസനത്തിന്റെ നാല് തൂണുകളെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മനുഷ്യനും സമൂഹവുമാണ് കേന്ദ്രസ്ഥാനം. സമൂഹം, സ്ഥിരത, മികവ്, ഭാവി എന്നിവയെല്ലാം അർഥമാക്കുന്നതാണ് ലോഗോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക