കൊച്ചി: ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തെരഞ്ഞെടുപ്പ് സുതാര്യമല്ലെന്നും റദ്ദാക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
തിരുവനന്തപുരം സ്വദേശി മധുസൂദനന് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. മേല്‍ശാന്തി തെരഞ്ഞെടുപ്പിനായി പേരെഴുതി തയ്യാറാക്കിയ കടലാസുകള്‍ എല്ലാം ഒരേ രീതിയില്‍ അല്ല മടക്കിയതെന്നും ഇത് അട്ടിമറി ലക്ഷ്യമിട്ടാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക