ശ്രീനഗര്‍: ശ്രീനഗറില്‍ നിന്ന് രണ്ട് ഭീകരരെ പിടികൂടി പോലീസ്. ഷാല്ടെംഗ് പ്രദേശത്ത് അല്‍-ബദര്‍ സംഘടനയുടെ രണ്ട് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സദര്ബാല സ്വദേശികളായ യാവര്‍ റഷീദും ബാസിത് നബിയുമാണ് പിടിയിലായത്. ഇവരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഷാല്ടെംഗ് പാലത്തിന് സമീപമുള്ള സുരക്ഷാ ചെക്ക് പോയിന്റില്‍ രാത്രിയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ രീതിയില്‍ ഇവരെ കണ്ടെത്തിയത്. ഇവരില്‍ നിന്നും ഒരു പിസ്റ്റള്‍, രണ്ട് പിസ്റ്റള്‍ മാഗസിനുകള്‍, 28 പിസ്റ്റള്‍ റൗണ്ടുകള്‍, ഒരു ഹാന്‍ഡ് ഗ്രനേഡ് എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയതായി സൈനിക വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക