കമൽഹാസനും സ്റ്റാർ ഡയറക്ടർ ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2′. ഇപ്പോഴിതാ ‘ഇന്ത്യൻ 2’ന്റെ ഇൻട്രൊ ഗ്ലിംസ് പുറത്തുവിട്ടിരിക്കുകയാണ് നടൻ മോഹൻലാൽ. ലൈക പ്രൊഡക്ഷൻസിന്റെയും റെഡ് ജയന്റിന്റെയും ബാനറുകളിൽ സുബാസ്കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററിൽ ഇടം നേടിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ്.
ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾക്ക് അനുയോജ്യമായ ആമുഖം അനാവരണം ചെയ്തുകൊണ്ടുള്ള ഗ്ലിംസ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിട്ടുണ്ട്.
‘ഇന്ത്യൻ’ അവസാനിക്കുന്നിടത്തുനിന്നാണ് ഇന്ത്യൻ 2 തുടങ്ങുന്നത്. കാര്യങ്ങൾ വീണ്ടും മോശമായാൽ താൻ മടങ്ങിവരുമെന്ന വാഗ്ദാനം സേനാപതി പാലിക്കുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്.
കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകരുന്നത്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക