കൊച്ചി: ആലുവയില്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകി പോകുകയായിരുന്ന മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അമ്പത് വയസോളം പ്രായമുള്ള ആളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഫയര്‍ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം കരയിലെത്തിച്ചത്. മൃതേദഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക