തമിഴ് സിനിമാ താരം സതീഷിനെ നായകനാക്കി സെല്‍വിന്‍ രാജ് സേവ്യര്‍ സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ത്രില്ലര്‍ ‘കോണ്‍ജറിങ് കണ്ണപ്പന്’ ട്രെയിലര്‍ പുറത്തുവിട്ടു. റെജിന കസാന്ദ്ര, നാസര്‍, ആനന്ദ് രാജ്, ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. രസകരമായ ട്രെയിലര്‍ സമൂഹമാധ്യമങ്ങളിലും ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു. ചിത്രം അടുത്ത ആഴ്ചയോടെ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രഹണം യുവ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്. കോസ്റ്റ്യൂം മീനാക്ഷി എന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക