കൊല്‍ക്കത്ത: ബംഗാളി സംവിധായകന് ഗൗതം ഹല്‍ദര്‍ (67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാടകത്തിലൂടെയാണ് ഗൗതം ഹല്‍ദര്‍ സിനിമയിലെത്തിയത്.
80 ഓളം നാടകങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ബാലോ തോകോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ബോളിവുഡ് താരം വിദ്യ ബാലനായിരുന്നു പ്രധാനവേഷത്തിലെത്തിയത്. 2019 ല്‍ നിര്‍വാണ എന്നൊരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംവിധായകന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. ഗൗതം ഹല്‍ദറിന്റെ വിയോഗം സാംസ്കാരിക രംഗത്ത് തീരാ നഷ്ടമാണെന്നാണ് മമത എക്സില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക