കണ്ണൂർ: പ്രതിയെ അന്വേഷിച്ചു ചെന്ന പൊലീസിന് നേരെ വെടിവയ്പ്പ്. കണ്ണൂർ ചിറക്കലിൽ ആണ് സംഭവം. പ്രതിയുടെ പിതാവാണ് വെടിവച്ചത്. ജനലഴികൾക്കിടയിലൂടെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് പൊലീസുകാർ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം.
സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാബു ഉമ്മൻ തോമസ് എന്നയാളാണ് പൊലീസിനു നേരെ വെടിയുതിർത്തത്.
വധ ശ്രമക്കേസിൽ ബാബുവിന്റെ മകൻ റോഷനെ തിരക്കി പൊലീസ് വീട്ടിലെത്തിയപ്പോഴാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്. പിന്നാലെ റോഷൻ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക