അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന വള്ളിച്ചെടിയാണ് വള്ളിച്ചീര. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന വള്ളിച്ചീര പോഷകങ്ങള്‍ കൊണ്ടു സമ്പുഷ്ടമാണ്. ബസല്ല, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര അറിയപ്പെടുന്നു. ജീവകം എയും ഇരുമ്പും കാത്സ്യവും മാംസ്യവും വള്ളിച്ചീരയുടെ ഇലയില്‍ ഉയര്‍ന്ന തോതിലുണ്ട്.
അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന ഒരു മികച്ച ചെടിയാണ് വള്ളിച്ചീര. തണ്ടിന് പച്ച നിറമുള്ളതും, വയലറ്റ് നിറമുള്ളതുമായ രണ്ടിനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പച്ച ഇനമാണ് ഏറെ രുചികരം.
മെയ്-ജൂണ്‍, സപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലാണ് വള്ളിച്ചീര നടാന്‍ അനുയോജ്യം. പല തരത്തിലുള്ള മണ്ണില്‍ വളരുമെങ്കിലും മണല്‍ കലര്‍ന്ന മണ്ണാണ് ഉത്തമം. ഒരടി നീളത്തിലുള്ള തണ്ട് നടാനായി ഉപയോഗിക്കാം.
കറുത്ത നിറത്തിലുള്ള വിത്തുകളും പുതിയ തൈ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. പടര്‍ന്നുവരുന്ന ചെടിയായതിനാല്പന്തലിട്ട് പടര്‍ത്തി ഉല്പാദനം കൂട്ടാം. ഇല ഉപയോഗിച്ച് തോരന്‍, മെഴുക്കുപുരട്ടി പോലുള്ള നിരവധി വിഭവങ്ങള്‍ തയാറാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക