കോഴിക്കോട്: സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന ലീഗ് നിലപാടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎം ലീഗിന്റെ പുറകെ നടക്കുകയാണ്. എന്നാൽ മുന്നണിക്ക് ഹാനികരമായതൊന്നും ലീഗ് ചെയ്യില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. മുന്നണി ബന്ധത്തിൽ യു ഡി എഫിന്റെ ശക്തി തെളിയിക്കുന്നതാണ് ലീഗിന്റെ നിലപാടെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോൾ അതില്ല. കോൺഗ്രസും ലീഗും ജ്യേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്ന് സതീശൻ വ്യക്തമാക്കി. ഇടതുമുന്നണി ദുര്‍ബലമാണ്. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. പലസ്തീന് വിഷയത്തെ തരികിട രാഷ്ട്രീയത്തിന് ഉപയോഗിച്ചെന്നും വി ഡി സതീശന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക