ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ വിജയക്കുതിപ്പ് തുടരവെ ‘ദളപതി 68’ന്റെ ആദ്യ ഷൈഡ്യൂളിനായി വിജയ് തായ്ലന്ഡിലേയ്ക്ക്. വെങ്കട് പ്രഭു ചിത്രം ‘ദളപതി 68’ന്റെ ആദ്യ ഷെഡ്യൂള്‍ തായ്ലന്ഡില് ആരംഭിക്കാനിരിക്കുകയാണ്. 15 ദിവസം നീളുന്ന ഷെഡ്യൂളിനായാണ് വിജയ് യാത്ര തിരിച്ചത്. ലിയോയുടെ സക്സസ് മീറ്റിന് ശേഷമാണ് താരം യാത്ര തിരിച്ചത്. എജിഎസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന 25-ാം ചിത്രമാണ് ദളപതി 68.
ചിത്രത്തിന്റെ സംഘാംഗങ്ങള്‍ ഒക്ടോബര്‍ 31-ന് തന്നെ തായ്ലന്ഡിലേയ്ക്ക് പുറപ്പെട്ടിരുന്നു. സംവിധായകന് വെങ്കട്ട് പ്രഭു ഉള്‍പ്പെടെയുള്ളവര്‍ എയര്‍പോര്‍ട്ടില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതാണ്. ലിയോയുടെ സക്സസ് മീറ്റിന് ശേഷം ചിത്രം ആരംഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു ‘ദളപതി 68’ന്റെ അണിയറപ്രവര്‍ത്തകര്‍.
വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രഭു ദേവ, പ്രശാന്ത്, ലൈല, മോഹന്‍, ജയറാം, മീനാക്ഷി ചൗധരി, അജ്മല്‍ അമീര്‍, യോഗി ബാബു, വിടിവി ഗണേശ്, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ്, അജയ് രാജ് തുടങ്ങിയവര്‍ ദളപതി 68ന്റെ ഭാഗമാണ്. യുവന് ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാര്‍ത്ഥ നുനിയാണ് ഛായാഗ്രാഹകന്‍. ദിലീപ് സുബ്ബരായന്‍ ആണ് സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുക.
Thalapathy at Chennai Airport leaving to Bangkok for #Thalapathy68 shoot 😎😍 #LeoIndustryHit @actorvijaypic.twitter.com/62xa2oTohZ
— Actor Vijay FC (@ActorVijayFC) November 3, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക