നിത്യവും കുറച്ചു സമയം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ തർക്കമില്ല. ഈ ലളിത വ്യായാമം ശരീരത്തിന് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറ അല്ല. ദിവസം 4,000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
ഒരു ദിവസം 6000 മുതല്‍ 10,000 ചുവടുകള്‍ നടക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഒരു ദിവസം 4000 ചുവടുകൾ നടക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്. ഏത് കാരണങ്ങള്‍കൊണ്ടുമുള്ള അകാലമരണം ഇതിലൂടെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്.
എത്രയധികം നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നാണ് പഠനം. പ്രതിദിനം 3967 ചുവടുകളെങ്കിലും നടക്കുന്ന ആളുകൾക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക