കേരളീയത്തിന്റെ ഭാഗമായുള്ള ഭക്ഷ്യമേളയിലെ മിൽക്ക് ആൻഡ് ചോക്ലേറ്റ് ഫെസ്റ്റിവലിലൂടെ കാഴ്ചക്കാർക്ക് പാലുത്പന്നങ്ങൾ കാണാനും രുചിക്കാനും അവസരം ഒരുക്കി ക്ഷീര വികസന വകുപ്പ്. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ഥാപനങ്ങളും പരിശീലനം ലഭിച്ച ചെറുകിട സംരംഭകരും പങ്കെടുക്കുന്ന ഫെസ്റ്റിവൽ ഭക്ഷ്യമേളയിൽ മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
പാലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഇതിൽ മിൽക്ക്പേട, മിൽക്ക് ചോക്ലേറ്റ്, ഐസ്ക്രീം, പനീർ, കുൽഫി, മിൽക്കോയുടെ കേക്ക്, മിൽക്ക് ഹൽവ, എം പി എം എഫ് സി യുടെ കുക്കീസ്, പാലട എന്നിവയാണ് പ്രധാനമായും വിപണനത്തിനായി ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ ബ്രെഡ് പിസ വിത്ത് ചീസ്, ചീസ് സാൻവിച്ച്, പാസ്ത, ചീസ് ബർഗർ, മിൽക്ക് ലഡു, പനീർ കട്ലറ്റ്, പനീർ ഓംലെറ്റ്, ഗുലാബ് ജാം തുടങ്ങി ഒട്ടനവധി രുചികളാണ് ഫെസ്റ്റിവലിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക