നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം നടി ജോമോൾ അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന പുതിയ ചിത്രത്തിലാണ് ജോമോൾ വക്കീൽ വേഷത്തിൽ എത്തുന്നത്. താരം തന്നെയാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന കാര്യം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചത്. ചിത്രത്തിൽ മഹിമ നമ്പ്യാർ ആണ് ഉണ്ണി മുകുന്ദന്റെ നായികയായി വേഷമിടുന്നത്.
നിലവിൽ സിനിമയിൽ സജീവമല്ലാത്ത ജോമോൾ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയും ‘എന്ന് സ്വന്തം ജാനിക്കുട്ടി’ യിലെ പ്രകടനത്തിന് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടുകയും ചെയ്തിരുന്നു. താരത്തിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്ന ആരാധകർ നിരവധിയാണ്. ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ചന്തു സെൽവരാജ് ആണ്.
https://www.instagram.com/p/CzQFQF-vZIP/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക