ആഗോള വിപണിയില്‍ പുതിയ ഫോണ്‍ പുറത്തിറക്കി ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്റായ പോക്കോ. പോക്കോ സി65 എന്ന ഡിവൈസാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മീഡിയടെക് ഹെലിയോ ജി85 എസ്ഒസിയും 5,000mAh ബാറ്ററിയുമായി വിപണിയിലെത്തിയ പോക്കോ സി55 സ്മാര്‍ട്ട്ഫോണിന്റെ പിന്‍ഗാമിയായിട്ടാണ് സി65 വരുന്നത്.
മുന്‍ തലമുറ മോഡലിന്റെ ചിപ്സെറ്റും ബാറ്ററിയും തന്നെയാണ് പോക്കോ സി65 സ്മാര്ട്ട്ഫോണിലുമുള്ളത്. പോക്കോ സി65 സ്മാര്‍ട്ട്ഫോണിനെ മുന്‍തലമുറ മോഡലില്‍ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അപ്ഡേറ്റ് ചെയ്ത റാം, സ്റ്റോറേജ്, ചാര്‍ജിങ് ഫീച്ചറുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ.
പോക്കോ സി55 സ്മാര്‍ട്ട്ഫോണിനെ അപേക്ഷിച്ച് മെച്ചപ്പെട്ട ക്യാമറകളാണ് പോക്കോ സി65 സ്മാര്‍ട്ട്ഫോണിലുള്ളത്. പുതിയ സ്മാര്‍ട്ട്ഫോണ്‍ നിലവില്‍ അമേരിക്കയിലാണ് ലഭ്യമായിരിക്കുന്നത്. വൈകാതെ തന്നെ ഫോണ്‍ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതേസമയം, ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക