തൃശൂർ: പുലിയുടെ ആക്രമണത്തിൽ ഏഴ് വയസുകാരന് ഗുരുതരപരിക്ക്. വാൽപ്പാറയിൽ സിരുഗുൺട്ര എസ്റ്റേറ്റിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന ഏഴ് വയസുകാരനെയാണ് പുലി ആക്രമിച്ചത്.
അസം സ്വദേശികളായ തൊഴിലാളി ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പുലി ആക്രമിച്ചത്.
ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. കുട്ടിയെ മലക്കപ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക