ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് കൊണ്ട് ശരീരത്തിന് പല ഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം.
ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകളും ബീറ്റലൈനുകളും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അത്ലറ്റിക് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കും.
അടുത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് കാർഡിയോസ്പിറേറ്ററി പ്രകടനം വർദ്ധിപ്പിക്കുന്നതിലൂടെ സഹിഷ്ണുത വർദ്ധിപ്പിക്കുകയും അത്ലറ്റുകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നതായി ചൂണ്ടിക്കാട്ടുന്നു. ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ടിലെ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. അതിനാൽ വരണ്ട ചർമ്മമുണ്ടെങ്കിൽ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്താം. ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള പ്രകൃതിദത്ത കളറിംഗ് ഏജന്റ് ബീറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രോഗലക്ഷണങ്ങളും ബയോളജിക്കൽ മാർക്കറുകളും കുറയ്ക്കാൻ സഹായിക്കുന്നു.
ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളുടെ വികാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. അങ്ങനെ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും. ബീറ്റ്റൂട്ടിൽ ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളുടെ വളർച്ചയ്ക്കും പ്രവർത്തനത്തിനും സഹായിക്കുന്നു. അതുവഴി രക്തക്കുഴലുകളുടെ കേടുപാടുകൾ നിയന്ത്രിക്കുന്നു. അതുകൊണ്ട് തന്നെ ഈ ജ്യൂസ് കുടിക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കും.
ബീറ്റ്റൂട്ടിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) എന്നിവ തടയാൻ സഹായിക്കുന്നു. വൻകുടലിലെ കാൻസർ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. ദഹനപ്രശ്നങ്ങളുള്ളവർക്ക് ബീറ്റ്റൂട്ട് ജ്യൂസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക