മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ ഭക്ഷണ ശീലങ്ങൾ ഏറെ സഹായിക്കും. എന്നാൽ എന്തൊക്കെ കഴിക്കണം എന്ന് ഏവർക്കും സംശയം ആണ്. ഈ ആഹാര സാധനങ്ങൾ കഴിക്കുന്നത് മുടി വളർച്ചയ്ക്ക് ഏറെ സഹായിക്കും.
ഫ്ളാക്സ് സീഡ്സ്
ഒമേഗ-3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമായ ഫ്ളാക്സ് സീഡ്സ് മുടി വളര്‍ച്ച കൂട്ടാൻ ഏറെ സഹായിക്കുന്ന ഒന്നാണ്. മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയാനും ഫ്ളാക്സ് സീഡ്സ് സഹായകമാണ്.
ചിയ സീഡ്സ്
പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡ്സ്, ആന്റി-ഓക്സിഡന്റ്സ് എന്നിവയാലെല്ലാം സമ്പന്നമായ ചിയ സീഡ്സും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. അതുപോലെ മുടി പൊട്ടുന്നതും, മുടി ഡ്രൈ ആകുന്നതും തടയുന്നതിനും ഇത് സഹായകമാണ്.
പംകിൻ സീഡ്സ് അഥവാ മത്തൻ കുരു
സിങ്ക് എന്ന ധാതുവിനാല്‍ സമ്പന്നമാണ് പംകിൻ സീഡ്സ്. സിങ്ക് മുടിയുടെ വളര്‍ച്ചയ്ക്കും മുടിക്ക് കേടുപാടുകളഅ സംഭവിക്കുന്നത് തടയുന്നതിനുമെല്ലാം ഏറെ സഹായിക്കുന്ന ഘടകമാണ്.
സണ്‍ഫ്ളവര്‍ സീഡ്സ് അഥവാ സൂര്യകാന്തി വിത്ത്
വൈറ്റമിൻ-ഇയുടെ നല്ലൊരു സ്രോതസാണ് സൂര്യകാന്തി വിത്തുകള്‍. തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും ഇതുവഴി മുടി വളര്‍ച്ച കൂട്ടുന്നതിനുമെല്ലാം സൂര്യകാന്തി വിത്തുകള്‍ സഹായിക്കുന്നു. ഇവയലടങ്ങിയിരിക്കുന്ന എസൻഷ്യല്‍ ഫാറ്റി ആസിഡുകളാകട്ടെ മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പ്രതിരോധിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക