നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. കാരറ്റിന്റെ ഗുണങ്ങൾ അറിയാം.
ക്യാരറ്റ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ കൊണ്ട് സമ്പന്നമാണ് ക്യാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. അതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്നതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക