തിരുവനന്തപുരം: കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്ജന്മാരുടെയും 24മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ 8ന് ആരംഭിക്കും. നാളെ രാവിലെ എട്ടുവരെ അത്യാഹിത അടക്കമുള്ള ഡ്യൂട്ടികള്‍ ബഹിഷ്കരിച്ച് ആയിരിക്കും പണിമുടക്ക്.
സെപ്തംബര്‍ 29ന് നടത്തിയ സൂചന പണിമുടക്കില്‍ ഉന്നയിച്ച കാര്യങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം.
സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 9.30 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓ പി വിഭാഗത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ ധര്‍ണ നടത്തും. 10 മണിക്ക് ഡിഎം ഇ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പി.ജി, ഹൗസ് സർജൻ വിഭാഗങ്ങളുടെ സ്റ്റെപ്പന്റ് വർദ്ധിപ്പിക്കുക, പി.ജി വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക