മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഹണി റോസ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നിരവധി ഉദ്ഘാടന ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമാണ് താരം. വ്യത്യസ്തമായ വസ്ത്രധങ്ങൾ ധരിച്ചാണ് പൊതുസ്ഥലങ്ങളിൽ ഹണി റോസ് പ്രത്യക്ഷപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹണി റോസിനെതിരെ വലിയ രീതിയിൽ ബോഡി ഷെയ്മിംഗും നടക്കാറുണ്ട്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തനിക്കെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. താൻ ധരിക്കുന്ന വസ്ത്രത്തിലല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് പ്രശ്നമെന്നാണ് താരം പ്രതികരിച്ചത്.
എന്റെ കാര്യത്തിൽ എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്, ആദ്യ സിനിമയിൽ സ്ലീവ് ലെസ് ധരിക്കേണ്ടി വന്നപ്പോൾ കരഞ്ഞ ആളാണ് ഞാൻ. പക്ഷെ ഇപ്പോൾ എനിക്കറിയാം ധരിക്കുന്ന വസ്ത്രത്തിനല്ല, മറ്റുള്ളവരുടെ നോട്ടത്തിലാണ് കുഴപ്പമെന്നാണ് താരം പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക