കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഫല്‍ റിയാസ്, തൃശൂര്‍ സ്വദേശി സുബാഷ് എന്നിവരാണ് അറസ്റ്റിലായത്.
ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മൂന്നു കിലോയിലേറെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. അരക്കിലോയിലേറെ സ്വര്‍ണമാണ് നൗഫല്‍ റിയാസ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക