നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ ഹരിത ജി നായർ വിവാഹിതയായി. സുഹൃത്തും എഡിറ്ററുമായ വിനായക് ആണ് ഹരിതയുടെ വരൻ.
ദൃശ്യം 2, ട്വൽത് മാൻ, റാം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആണ് വിനായക്. ചെറുപ്പം തൊട്ടേ സുഹൃത്തുക്കളായ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞവർഷം ജൂൺ മാസത്തിൽ നടന്നിരുന്നു. തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നുവെന്നും തങ്ങൾക്കിടയിൽ ലൗ സ്റ്റോറി ഉണ്ടായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണ് തങ്ങളുടേത് എന്ന് ഹരിത നേരത്തെ തന്നെ പറഞ്ഞിരുന്നു.
അപ്രതീക്ഷിതമായിട്ടാണ് നഴ്സിംഗ് പഠനത്തിനിടെ ഹരിത റിയാലിറ്റി ഷോയിലേക്കും അവിടെ നിന്ന് അഭിനയത്തിലേക്കും എത്തുന്നത്. അടുത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ജിത്തു ജോസഫ് സംവിധാനം നിർവഹിച്ച പുറത്തിറങ്ങാൻ ഇരിക്കുന്ന നുണക്കുഴിയാണ് വിനായക് എഡിറ്റിംഗ് നിർവഹിക്കുന്ന പുതിയ ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക