കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ സൺ സ്ക്രീൻ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാവരും സൺസ്ക്രീൻ കടകളിൽ നിന്നും വാങ്ങിയാണ് ഉപയോഗിക്കാറ്. നമുക്ക് സൺസ്ക്രീൻ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കിയാലോ. ഇത് എങ്ങനെയാണ് എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് വെളിച്ചെണ്ണയാണ് വേണ്ടത്.വെളിച്ചെണ്ണയിൽ ധാരാളം എസ് പി എഫ് ഗുണങ്ങൾ അടങ്ങിയതിനാൽ സൺസ്ക്രീൻ ഉണ്ടാക്കാൻ ആയി വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. ഇതിനായി കാൽ കപ്പ് വെളിച്ചെണ്ണ ഒരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം.
പിന്നീട് കുറച്ച് കറ്റാർവാഴ ജെൽ എടുത്ത് വെള്ളം ചേർക്കാതെ ഇതിലേക്ക് ചേർക്കാം. രണ്ട് ടീസ്പൂൺ സിങ്ക് ഓക്സൈഡ് പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. അൽപ്പനേരം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം. ഇനി ഇതിലേക്ക് 25 തുള്ളി വാൾനട്ടിന്റെ എണ്ണ ചേർത്തു കൊടുക്കാം.
ഒരു കപ്പ് ഷിയ ബട്ടർ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിൽ ആകുന്നതുവരെ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. ജലാംശം ഒട്ടുമില്ലാത്ത വായു കടക്കാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിച്ചു ദിവസവും പുറത്തു പോകുന്നതിനു മുൻപ് ഉപയോഗിക്കാം. ഇതിൽ ഉപയോഗിച്ചിരിക്കുന്ന വാൾനട്ടിന്റെ എണ്ണ എസ് പി എഫ് വർദ്ധിപ്പിക്കുന്നതിന് ശരീരത്തെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക