വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികളുമായി മലപ്പുറം ജില്ലയിലെ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രം. വിവിധ മേഖലകളിലെ കർഷകർക്ക് നവംബർ 15 മുതൽ ഡിസംബർ 15 വരെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വച്ച് നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
നവംബർ 15 മുതൽ ഡിസംബർ 15 വരെ നടക്കുന്ന പരിശീലന പരിപാടിയിൽ മുട്ടക്കോഴി വളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ, ഓമന പക്ഷികളുടെ പരിപാലനം, പോത്തുകുട്ടി പരിപാലനം, തീറ്റപ്പുൽ കൃഷിയും സൈലേജ് നിർമ്മാണവും, കറവ പശു പരിപാലനം, കാട പക്ഷി വളർത്തൽ, ഓമന മൃഗങ്ങളുടെ പരിപാലനം, ആട് വളർത്തൽ, താറാവ് വളർത്തൽ എനി മേഖലകളിൽ പരിശീലനം നൽകും.
താല്പര്യമുള്ളവർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമായി 0494-2962296 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക