മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 11-ന് പുറത്തുവിടും. മോഹൻലാൽ, പൃഥിരാജ് എന്നിവർ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി ഇക്കാര്യം അറിയിച്ചത്. വെെകുന്നേരം അഞ്ചുമണിക്കാകും പോസ്റ്റർ റിലീസ് ചെയ്യുക.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാന്റെ’ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്’. മുരളി ഗോപിയുടേതാണ് തിരക്കഥ. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്.’ ബോക്സ്ഓഫീസില്‍ വന്‍വിജയമായ ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി, ടൊവിനോ, സായ്കുമാര്, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക