വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് കറിവേപ്പില കൊണ്ട് തയ്യാറാക്കുന്ന ചായ. ഒട്ടുമിക്ക ആളുകൾക്കും കറിവേപ്പില ചായയെക്കുറിച്ച് വലിയ അറിവില്ല എന്നതാണ് സത്യം.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് കറിവേപ്പില ചായ. എളുപ്പത്തിൽ ഉണ്ടാക്കുന്നു എന്ന് കരുതി ആരോഗ്യഗുണങ്ങളിൽ ഈ ചായ ഒട്ടും പിറകിലല്ല കേട്ടോ. എങ്ങനെയാണ് കറിവേപ്പില ചായ ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് കറിവേപ്പിലകൾ നല്ലതുപോലെ കഴുകി എടുക്കണം. ഇത് മാറ്റിവയ്ക്കാം. പിന്നീട് ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളം തിളപ്പിക്കാൻ വയ്ക്കണം. തീ ഓഫ് ചെയ്തതിനുശേഷം നല്ലതുപോലെ തിളച്ച വെള്ളത്തിലേക്ക് നമ്മൾ കഴുകി മാറ്റി വച്ചിരിക്കുന്ന കറിവേപ്പില ചേർത്തു കൊടുക്കണം.
വെള്ളത്തിന്റെ നിറം മാറുന്നതുവരെ കാത്തിരിക്കാം. നിറം മാറിക്കഴിഞ്ഞാൽഅരിച്ചെടുത്ത് ഉപയോഗിക്കാം. വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക