കറിവേപ്പില ആരോഗ്യഗുണങ്ങളുടെ കലവറയാണെന്ന് നമുക്കറിയാം. എങ്കിലും നമ്മൾ അത് അങ്ങനെ ധാരാളമായി കഴിക്കാറില്ല. കറിയിൽ ഒക്കെ ചേർക്കുമെങ്കിലും കഴിക്കുന്നതിനു മുൻപ് എടുത്ത് കളയുകയാണ് പതിവ്.
എന്നാൽ ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ കറിവേപ്പില കൊണ്ട് തയ്യാറാക്കിയ ചായ കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. ധാരാളമായി പോഷക ഗുണങ്ങളും ദഹനത്തിന് സഹായിക്കുന്ന എൻസൈമുകളും അടങ്ങിയതിനാൽ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും മലബന്ധത്തെ അകറ്റുകയും ചെയ്യുന്നതിന് കറിവേപ്പില ചായ സഹായിക്കും.
അതുപോലെതന്നെ പ്രമേഹരോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് കറിവേപ്പില ചായ കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കറിവേപ്പില കൊണ്ടുള്ള ചായ ശീലമാക്കുന്നത് ചർമ്മ കോശങ്ങളെ നശിപ്പിക്കുന്നതിൽ നിന്നും ഫ്രീ റാഡിക്കലുകളെ തടയുന്നതിനും സഹായിക്കും. മാനസിക സമ്മർദ്ദം ഒഴിവാക്കി മനസ്സിനെ ശാന്തമാക്കുന്നതിന് കറിവേപ്പില ചായയിലെ സുഗന്ധം നമ്മെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക