തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വിലവർധന സാധാരണക്കാരായ ജനങ്ങളോടുള്ള കടുത്ത അനീതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കാൻ എൽഡിഎഫ് യോഗം തീരുമാനമെടുത്തതിന് പിന്നാലെയാണ് പ്രതികരണം.
ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സർക്കാരാണ് പിണറായി സർക്കാരെന്നും പാവപ്പെട്ടവന്റെ കഞ്ഞിയിൽ മണ്ണിടുന്ന സർക്കാർ കുത്തക വൻകിട മാഫിയ കമ്പനികളിൽ നിന്ന് നികുതി കുടിശ്ശിക പിരിച്ചെടുക്കാതെ പാവപ്പെട്ടവനെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക