പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഈ www.lbscentre.kerala.gov.in വെബ്സൈറ്റിൽ അലോട്മെന്റ് ലഭിക്കും.
അലോട്മെന്റ് ലഭിച്ചവർ വെബ്സൈറ്റിൽനിന്നും പ്രിന്റെടുത്ത ഫീ പേമെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി നവംബർ 14-നകം നിർദിഷ്ടഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം.
അലോട്മെന്റ് ലഭിച്ച് ഫീസ് അടച്ചവർ അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകൾക്ക് പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ അവ ഓപ്ഷൻ ലിസ്റ്റിൽനിന്നും നീക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല.
ഫീസ് അടച്ചവർ കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ട. മൂന്നാംഘട്ട അലോട്മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം 14-നു വൈകീട്ട് അഞ്ചുവരെ. വിവരങ്ങൾക്ക്: 0471 2560362, 363, 364.
പ്രതികരിക്കാൻ ഇവിടെ എഴുതുക