തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷനുമായി (കെ.കെ.ഇ.എം.) ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തൊഴിലധിഷ്ഠിത കോഴ്സുകളായ ഡേറ്റ അനലിറ്റിക്സ് വിത്ത് എക്സല്‍, ആമസോണ്‍ ക്ലൗഡ് ഫണ്ടമെന്റല്‍സ് (AWS), ഫ്രണ്ട് – എന്റ് ആപ്ലിക്കേഷന്‍ ഡെവലപ്പ്മെന്റ് വിത്ത് റിയാക്റ്റ്, ജാവ പ്രോഗ്രാമിംഗ് എന്നീ കോഴ്സുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് എക്കോണമി മിഷന്റെ 70 ശതമാനം സ്കോളര്‍ഷിപ്പ് ലഭിക്കും.
യോഗ്യരായ വിദ്യാർഥികൾക്ക് കേരള നോളജ് ഇക്കോണമി മിഷന്റെ 70 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. ഇത് ലഭിക്കാത്ത, യോഗ്യരായ മറ്റു വിദ്യാർഥികൾക്ക് 40 ശതമാനം സ്കോളർഷിപ്പ് ഐ.സി.ടി. അക്കാദമിയും നൽകും. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ആറ് ആഴ്ചയാണ് കോഴ്സിന്റെ കാലാവധി.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽനൈപുണ്യ പരിശീലനം നൽകും. ഈ പ്രോഗ്രാമുകളിലേക്ക് നവംബര്‍ – 15 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437 | 471 270 0811 എന്ന നമ്പരിലേയ്ക്കോ i[email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക