രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുട്ടിക്ക് നേരെ ഞെട്ടിക്കുന്ന ക്രൂരത. രാജസ്ഥാനിലെ ദൗസയിൽ പെൺകുട്ടിക്ക് മദ്യം നൽകി ബലാത്സംഗം ചെയ്തു എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ദൗസയിലെ പൊലീസ് ഉദ്യോഗസ്ഥനാണ് പെൺകുട്ടിയെ മദ്യം നൽകി ബലാത്സംഗം ചെയ്തത്.
അതേസമയം സംഭവത്തിൽ എസ് ഐ ഭൂപേന്ദ്ര സിംഗിനെ കസ്റ്റഡിയിലെടുത്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇയാൾ കുഞ്ഞിനെ മദ്യം നൽകി പീഡിപ്പിച്ചത്.
അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി ദൗസ നിവാസികൾ രാഹുവാസ് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി എം പി കിരോടി ലാൽ മീര ഉൾപ്പെടെയുള്ളവരും പൊലീസ് സ്റ്റേഷൻ പ്രതിഷേധത്തിനെത്തിയിരുന്നു. പൊലീസിനിടയിൽ ഇത്തരം ക്രൂരതകൾ വ്യാപകമാകുന്നത് അശോക് ഗെഹ്ലോട്ട് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക