ഘാനയുടെ ഫുട്ബോൾ താരം റാഫേൽ ദ്വാമേന കളിക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. അർബേനിയൻ സൂപ്പർ ലീഗ് മത്സരത്തിനിടയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
മൈതാനത്ത് കുഴഞ്ഞുവീണ ദ്വാമേനയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 28 വയസ്സായിരുന്നു. കഴിഞ്ഞദിവസം സൂപ്പർ ലീഗിൽ ഇഗ്നേഷ്യയും പാർടി സാനിയും തമ്മിലുണ്ടായ മത്സരത്തിനിടെ 24ആം മിനിറ്റിലാണ് ദ്വാമേന ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്.
പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ദ്വാമേനയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ താരത്തിനുണ്ടെന്ന് 2017ൽ കണ്ടെത്തിയിരുന്നുവെങ്കിലും താരം കളിക്കളത്തിൽ നിന്ന് മാറാൻ തയ്യാറായില്ല.
ഓസ്ട്രേലിയൻ കപ്പ് മത്സരത്തിനിടെ 2021ൽ താരം കുഴഞ്ഞു വീഴുകയും താരത്തിന് ഇപ്ലാൻഡബിൾ കാർഡിയോ വർട്ടർ ഡിഫിബ്രിലേറ്റർ ഘടിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക