ഈ വായു മലിനീകരണത്തിൽ ആണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മൾ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ വിഷവായുവിന്റെ സ്വാധീനം കുറയ്ക്കാൻ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നിർബന്ധമാക്കണം. ഈ സമയത്ത് കഴിക്കേണ്ട 10 ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം
തക്കാളി
ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയതാണ് തക്കാളി. ലൈക്കോപീൻ നമ്മുടെ ശ്വസനവ്യവസ്ഥയുടെ ഒരു സംരക്ഷണ പാളിയായി പ്രവർത്തിക്കുകയും വായുവിലെ പൊടിപടലങ്ങളിൽ നിന്ന് ശ്വസനവ്യവസ്ഥയെ സംരക്ഷിക്കുകയും ചെയ്യുന്നു.
നെല്ലിക്ക
നെല്ലിക്ക കഴിക്കുന്നത് കരളിൽ പൊടിപടലങ്ങൾ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെ ഇല്ലാതാക്കുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. വായുവിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങൾ കരളിനെ നശിപ്പിക്കുന്നു. എന്നാൽ നെല്ലിക്ക പതിവായി കഴിക്കുന്നത് ആ തകരാറിനെ തടയുന്നു.
മഞ്ഞൾ
മഞ്ഞൾ ഒരു മികച്ച ആന്റിഓക്സിഡന്റാണ്. ഇത് വായുവിലെ വിഷ പൊടിപടലങ്ങളിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നു. ഇത് കരളിൽ നിന്ന് വിഷ പദാർത്ഥങ്ങളെ നീക്കം ചെയ്യുകയും ആരോഗ്യകരമാക്കുകയും ചെയ്യുന്നു. മഞ്ഞൾ, ശർക്കര, നെയ്യ് എന്നിവയുടെ മിശ്രിതം കഴിക്കുന്നത് ആസ്ത്മയ്ക്ക് വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
തുളസി
വായു മലിനീകരണത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് തുളസി ശ്വാസകോശത്തെ സംരക്ഷിക്കുന്നു. കൂടാതെ, തുളസി ചെടി വായുവിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങളെ വലിച്ചെടുത്ത് വായുവിനെ ശുദ്ധീകരിക്കുന്നു. ദിവസവും 10-15 മില്ലി തുളസി നീര് കുടിക്കുന്നത് ശ്വസനവ്യവസ്ഥയിലെ മലിനമായ കണങ്ങളെ ഇല്ലാതാക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
സിട്രസ് അടങ്ങിയ പഴങ്ങൾ
ഓറഞ്ച്, പേരക്ക, കിവി, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് അടങ്ങിയ പഴങ്ങൾ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഈ പഴങ്ങൾ പതിവായി കഴിക്കുന്നത് മലിനീകരണത്തിന്റെ ദോഷഫലങ്ങൾ ഇല്ലാതാക്കുകയും ശ്വാസകോശത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക