കുമളി: നെടുങ്കണ്ടം- കമ്പം അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ തമിഴ്നാടിന്റെ പ്രദേശത്ത് ശാസ്തവളവ് ഭാഗത്താണ് വന്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.
മേഖലയില്‍ കഴിഞ്ഞദിവസം ശക്തമായ മഴയാണ് പെയ്തത്. തമിഴ്നാട്ടില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തി അഞ്ച് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചത്.
ചെറു വാഹനങ്ങള്‍ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്. ഭാരവാഹനങ്ങള്‍ രണ്ടുദിവസത്തേക്ക് പാതയിലൂടെ നിരോധിച്ചതായി തമിഴ്നാട് റോഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക