വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കാൻ ക്രിസ്പിയും വ്യത്യസ്തവുമായ ഒരു ഉരുളക്കിഴങ്ങ് ബജ്ജി റെഡിയാക്കി എടുത്താലോ. ഇതിനായി ആദ്യം തന്നെ ഒരു മാവ് തയ്യാറാക്കി എടുക്കണം.
അതിനായി ഒരു പാത്രത്തിലേക്ക് അല്പം കടലമാവ് എടുക്കുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് അല്പം വെള്ളമൊഴിച്ച് കലക്കി എടുക്കാം. പഴംപൊരി തയ്യാറാക്കുന്നതിനുവേണ്ടി മാവ് തയ്യാറാക്കുന്നതു പോലെയാണ് തയ്യാറാക്കേണ്ടത്.
പിന്നീട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം നല്ലതുപോലെ ഒന്ന് കഴുകി എടുക്കാം. കഴുകിയെടുത്ത ഉരുളക്കിഴങ്ങ് കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കണം. ഇനി അരിഞ്ഞെടുത്ത ഓരോ സ്ലൈസ് ഉരുളക്കിഴങ്ങും എടുത്ത് തയ്യാറാക്കി വെച്ച മാവിൽ മുക്കിയതിനു ശേഷം ചൂടായ എണ്ണയിലിട്ട് വറുത്ത് കോരാം. രുചികരവും ക്രിസ്പ്പിയുമായ ഉരുളക്കിഴങ്ങ് ബജ്ജി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക