ഓടിക്കൊണ്ടിരുന്ന വന്ദേഭാരത്തിന് മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വയോധികൻ. കഴിഞ്ഞദിവസം വൈകുന്നേരം 5:30 യാണ് മലപ്പുറം തിരൂരിൽ അത്ഭുതകരമായ സംഭവം നടന്നത്.
രണ്ട് സെക്കൻഡ് വ്യത്യാസത്തിലാണ് ഓടിക്കൊണ്ടിരുന്ന വന്ദേ ഭാരത് എക്സ്പ്രസ്സിനു മുന്നിൽ നിന്ന് ഒറ്റപ്പാലം സ്വദേശിയായ വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. വയോധികനെതിരെ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തിരൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ വയോധികൻ റെയിൽപാലം മുറിച്ചു കിടക്കുന്നതിനിടെയാണ് വന്ദേ ഭാരതിന് മുന്നിൽനിന്ന് ഇയാൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇയാൾക്കെതിരെ കേസെടുക്കാനാണ് തീരുമാനം
പ്രതികരിക്കാൻ ഇവിടെ എഴുതുക