മീരാ ജാസ്മിനും നരേനും വീണ്ടും ജോഡികളായെത്തുന്ന ‘ക്യൂൻ എലിസബത്ത്’ എന്ന ചിത്രത്തിലെ ‘ചെമ്പകപൂവെന്തെ’ എന്ന ഗാനം പുറത്തിറങ്ങി. ജോ പോൾ വരികൾ ഒരുക്കിയ ഗാനത്തിന് രഞ്ജിൻ രാജ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ഹരിചരൺ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. എം. പത്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘അച്ചുവിന്റെ അമ്മ’, ‘മിന്നാമിന്നിക്കൂട്ടം’, ‘ഒരേ കടൽ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നരേനും മീരാ ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്ത്’ എന്ന ചിത്രത്തിനായി പ്രേക്ഷകർ സന്തോഷത്തോടെയാണ് കാത്തിരിക്കുന്നത്.
സൗമ്യനും നിഷ്കളങ്കനുമായ മുപ്പത്തഞ്ചു വയസ്സുകാരനായ അലക്സ് എന്ന കഥാപാത്രമായാണ് നരേൻ സ്ക്രീനിലെത്തുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ‘2018’ എന്ന ചിത്രത്തിലെ മത്സ്യബന്ധന തൊഴിലാളിയുടെ കഥാപാത്രത്തിന് ശേഷം നരേൻ അവതരിപ്പിക്കുന്ന മികച്ച കഥാപാത്രമാണ് ‘ക്വീൻ എലിസബത്തി’ലെ അലക്സ്.’
ശ്വേതാ മേനോൻ, രമേശ് പിഷാരടി, വി.കെ.പ്രകാശ്, രഞ്ജി പണിക്കർ, ജോണി ആന്റണി, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോൽ, ചിത്രാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക