ഐശ്വര്യ രജനികാന്ത് സംവിധാനം നിര്‍വഹിക്കുന്ന ‘ലാല്‍ സലാം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ക്രിക്കറ്റാണ് പ്രമേയമെങ്കിലും അതിലുപരി ചില വിഷയങ്ങളും ചിത്രത്തില്‍ സംസാരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
വിഷ്ണും വിശാലും വിക്രാന്ത് സന്തോഷും ടീസറില്‍ നേര്‍ക്കുനേര്‍ പോരാടുന്നത് ടീസറിൽ കാണാം. വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന രജനികാന്തിനെയും ടീസറിൽ കാണാം. രജനികാന്ത് അതിഥി വേഷത്തിലാണ് എത്തുന്നത്. മൊയ്ദീന് ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഛായാഗ്രാഹണം വിഷ്ണു രംഗസ്വാമിയാണ്. സംഗീതം എ ആര് റഹ്മാനും. ചിത്രത്തിന്റെ തിരക്കഥയും ഐശ്വര്യയുടേതാണ്. ‘ലാൽ സലാം’ 2024 പൊങ്കലിന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലാല്‍ സലാം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മിക്കുമ്പോള്‍ വിഷ്ണു വിശാലിനും വിക്രാന്തിനുമൊപ്പം നിരോഷയും മറ്റൊരു പ്രധാന കഥാപാത്രമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക