ഇഡലിക്കും ദോശയ്ക്കും കോമ്പിനേഷനായി ചട്നിയോ ചമ്മന്തിയോ ഒക്കെ തയ്യാറാക്കുന്നവരാണ് മിക്കവരും. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ദോശയ്ക്കും ഇഡലിക്കും ഒപ്പം കഴിക്കാൻ ഒരു ചമ്മന്തിപ്പൊടി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഇതിന് എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് നല്ലതുപോലെ ചൂടാക്കി എടുക്കണം. ഇനി ഇതിലേക്ക് കുറച്ച് അരി ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ ചുവന്ന വരുന്നതുവരെ വറുത്തെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റാം.
പിന്നീട് ഇതിലേക്ക് അല്പം ഉഴുന്ന്, കടലപ്പരിപ്പ്, വെളുത്തുള്ളി എന്നിവ ചേർത്തു കൊടുക്കണം. ഇത് നല്ലതുപോലെ മൂത്തുവരുന്ന സമയത്ത് അതിലേക്ക് ആവശ്യമായ വറ്റൽ മുളക്, കുരുമുളക്, ജീരകം, കറിവേപ്പില എന്നിവ ചേർത്തു കൊടുക്കാം. നല്ലതുപോലെ മൂത്ത് വന്നതിനുശേഷം വാങ്ങി വയ്ക്കാം.
ഇനി ഇത് തണുക്കാൻ അനുവദിക്കണം. നല്ലതുപോലെ തണുത്തു വന്നാൽ എല്ലാം കൂടി മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കണം. നല്ലതുപോലെ പൊടിച്ചെടുക്കാം. പിന്നീട് ഇതിലേക്ക് അല്പം കായപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തെടുക്കാം. രുചികരമായ ചമ്മന്തി പൊടി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക