ന്യൂഡല്‍ഹി: പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി പ്രവീണ്‍ ചക്രവര്‍ത്തിയെ നിയമിച്ചു. ഈ സ്ഥാനത്തായിരുന്ന ശശി തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്ക് നിയമിക്കപ്പെട്ടതോടെയാണ് പ്രവീണ്‍ ചക്രവര്‍ത്തി ചുമതലയിലേക്ക് വരുന്നത്.
കോണ്‍ഗ്രസിന്റെ ഡാറ്റാ വിശകലനം മേധാവിയാണ് പ്രവീണ്‍. 2017 ലാണ് ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്. അന്ന് മുതല്‍ ശശി തരൂരാണ് ചുമതലയിലുള്ളത്.
പ്രൊഫഷണല്‍സ്, വ്യവസായികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുന്നതിനും ബന്ധപ്പെടുന്നതിനുമാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക