റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘മഹാറാണി’ യുടെ ട്രെയിലർ പുറത്തിറങ്ങി. നവംബർ 24ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ ഇതിനു മുൻപ് പുറത്തുവിട്ട ടീസറും ഗാനങ്ങളും എല്ലാം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഒരു കിടിലൻ കോമഡി എന്റർടൈനറായി എത്തുന്ന ചിത്രം എസ് ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലനാണ് നിർമ്മിക്കുന്നത്. എൻ എം ബാദുഷ സഹനിർമ്മാതാവായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ‘ഇഷ്ക്ക്’ ,’അടി’ എന്നി ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ്.
റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരെ കൂടാതെ ബാലുവർഗീസ്, ഹരിശ്രീ അശോകൻ, ജോണി ആന്റണി, ജാഫർ ഇടുക്കി, ഗോകുലൻ, കൈലാഷ്, അശ്വത് ലാൽ, അപ്പുണ്ണി ശശി, ഉണ്ണി ലാലു,ആദിൽ ഇബ്രാഹിം, രഘുനാഥ പാലേരി, പ്രമോദ് വെളിയനാട്, സ്മിനു സിജോ, ശ്രുതി ജയൻ, ഗൗരി ഗോപൻ, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങി ഒട്ടനവധി താരങ്ങളും അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക