ദിവസവും ഇഞ്ചി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഏറെ ഗുണങ്ങള്‍ ഉണ്ട്. ഇഞ്ചിയുടെ ഗുണങ്ങൾ അറിയാം.
ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരമാണ് ഇഞ്ചി. ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ് എന്നിവ മാറാന്‍ ഇഞ്ചി കഴിച്ചാല്‍ മതി.
ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ ഒന്നിലധികം രോഗങ്ങളെ ചെറുക്കാന്‍ സഹായിച്ചേക്കാം.
ഇഞ്ചിക്ക് മികച്ച വേദനസംഹാരിയായി പ്രവര്‍ത്തിക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ആര്‍ത്തവസംബന്ധമായ വേദന തുടങ്ങിയ അവസ്ഥകൾ മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുമൊക്കെ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും അൽഷിമേഴ്സ് രോഗം പോലുള്ള വാർദ്ധക്യസഹജമായ മസ്തിഷ്ക വൈകല്യങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും ഇഞ്ചി സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക