കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ബീറ്റ്റൂട്ട് ദോശ തയ്യാറാക്കി നോക്കാം
ചേരുവകൾ
1. ബീറ്റ്റൂട്ട് 1 എണ്ണം
വെള്ളം അരക്കപ്പ്
2. അരിപ്പൊടി ഒരു കപ്പ്
റവ കാൽ കപ്പ്
ജീരകംപൊടി ഒരു ചെറിയ സ്പൂൺ
പച്ചമുളക് ഒന്നിന്റെ പകുതി
കറിവേപ്പില, പൊടിയായി അരിഞ്ഞത് ഒരു വലിയ സ്പൺ
മല്ലിയില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
സവാള പൊടിയായി അരിഞ്ഞത്
ഉപ്പ് പാകത്തിന്
3. വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി വെള്ളം ചേർത്ത് അരച്ചെടുക്കുക. ഒരു ബൗളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് അരച്ചതും വെള്ളവും ചേർത്തു യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിച്ചു ചൂടായ ദോശക്കല്ലിൽ ഒഴിച്ചു ചുട്ടെടുക്കാം. ബീറ്റ്റൂട്ട് ദോശ തയ്യാർ
പ്രതികരിക്കാൻ ഇവിടെ എഴുതുക