നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് ഉല്ലാസയാത്രയെന്ന പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്.
നടക്കുന്നത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും ഇതൊന്നും കൊണ്ട് കേരളത്തിൽ പാർലമെൻറിൽ എൽഡിഎഫിന് ഒരു സീറ്റ് പോലും കിട്ടാൻ പോകുന്നില്ല എന്നും പാർലമെൻറ് തെരഞ്ഞെടുപ്പ് വരുന്നു എന്ന് കണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാരങ്ങളും നാടുകാണാൻ ഇറങ്ങിയത് എന്നും അദ്ദേഹം പ്രതികരിച്ചു.
20 20 സീറ്റും യുഡിഎഫ് നേടും എന്നും
5000 രൂപ ബില്ല് പോലും ട്രഷറിയിൽ മാറാൻ കഴിയാത്ത സാഹചര്യത്തിൽ നാടുമുഴുവൻ നടന്ന നിവേദനം വാങ്ങിച്ചിട്ട് എന്തുകാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക